തദ്ദേശസ്ഥാപന വാര്‍ഡ് പുനര്‍വിഭജനം പൂര്‍ത്തിയായി
1583394
Tuesday, August 12, 2025 11:54 PM IST
കോട്ടയം: വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് അംഗീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ 1611 തദ്ദേശ സ്വയംഭരണ വാര്‍ഡുകളാണുള്ളത്. പുനര്‍വിഭജനത്തിനു മുമ്പ് 1512 എണ്ണമായിരുന്നു.
ജില്ലയില്‍ പഞ്ചായത്ത് (ബ്രാക്കറ്റില്‍ പുനര്‍വിഭജനത്തിനു മുമ്പത്തെ എണ്ണം) വാര്‍ഡുകള്‍:1223 (1140) ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍: 157 (146), ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍: 23(22), നഗരസഭാവാര്‍ഡ്: 208(204).
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് ചെയര്‍മാനായ ഡീലിമിറ്റേഷന്‍ കമ്മീഷനാണ് വാര്‍ഡ് വിഭജനപ്രക്രിയനടത്തിയത്.
വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടിവകുപ്പിന്റെ egazttee വെബ് സൈറ്റില്‍ ( www.compose.kerala.gov.in) ലഭിക്കും.