ഓട്ടത്തിനിടയിൽ കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടി
1583389
Tuesday, August 12, 2025 11:54 PM IST
വെളിയന്നൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടി. നിയന്ത്രണംവിട്ട ബസ് വൈദ്യുതിത്തൂൺ ഇടിച്ചുതകർത്തു. ബസ് അപകടത്തിൽപ്പെട്ടെങ്കിലും ആർക്കും കാര്യമായ പരിക്കില്ല.
ഇന്നലെ രാവിലെ 11ഓടെ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. രാവിലെ കൂത്താട്ടുകുളത്തുനിന്ന് വെളിയന്നൂർ വഴി കോട്ടയത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിന്റെ കാലപ്പഴക്കവും മതിയായ അറ്റകുറ്റപ്പണികളുടെ അഭാവവുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.