മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
1583386
Tuesday, August 12, 2025 11:53 PM IST
മരങ്ങാട്ടുപിള്ളി: സെന്റ് തോമസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ആരംഭിച്ചു. ഒരു വര്‍ഷം നിണ്ടുനില്‍ക്കുന്ന കര്‍മപദ്ധതികളുടെ ഉദ്ഘാടനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. സെന്റ് ഫ്രാന്‍സിസ് അസീസി പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
പാലാ എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യപ്രഭാഷണം നടത്തി. പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. സത്യപാലന് ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
ഹെഡ്മിസ്ട്രസ് ലിന്റാ എസ്. പുതിയാപറമ്പില്‍, പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോണ്സണ് പുളിക്കീല്‍, വാര്‍ഡ് മെംബര്‍ പ്രസീദ സജീവ്, മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. തോമസ്, എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് ഷീന്‍ മാത്യു, പിടിഎ പ്രസിഡന്റ് റോബിന് കരിപ്പാത്ത്, ജനറല്‍ കണ്‍വീനര്‍ കെ.കെ. അലക്സ് എന്നിവര്‍ പ്രസംഗിച്ചു.