അല്‍ഫോന്‍സ കോളജില്‍ സ്കില്‍ ഓറിയന്റഡ് പ്രോഗ്രാമുകള്‍
1583385
Tuesday, August 12, 2025 11:53 PM IST
പാലാ: അല്‍ഫോന്‍സ കോളജില്‍ സെന്റര്‍ ഫോര്‍ സ്കില്‍ ഡെവലപ്മെന്റ് കോഴ്സസ് ആന്‍ഡ് കരിയര്‍ പ്ലാനിംഗിന്റെ ആഭിമുഖ്യത്തില്‍ 2025-26 അധ്യയനവര്‍ഷത്തിലെ സ്കില്‍ ഓറിയന്റഡ് പ്രോഗ്രാമുകള്‍ ആരംഭിച്ചു. സ്കില്‍ എന്‍ഹാന്‍സ്മെന്റ് കോഴ്സുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഐഎച്ച്ആര്‍ഡിയുമായി ഔദ്യോഗിക ധാരണാപത്രം ഒപ്പുവച്ചു.
ബിരുദപഠനത്തിനോടനുബന്ധമായി കുട്ടികളുടെ തൊഴില്‍യോഗ്യത വര്‍ധിപ്പിക്കാന്‍ കാലാനുസൃതമായ കഴിവുകള്‍ നേടിയെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പ്രോഗ്രാമുകളുടെ ലക്ഷ്യം.
മുട്ടം കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് പ്രിന്‍സിപ്പല്‍ വി.ടി. ശ്രീകല സ്കില്‍ ഓറിയന്റ്ഡ് പ്രോഗ്രാമുകള്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, മഞ്ജു ജോസ്, അസിസ്റ്റന്റ് ബര്‍സാര്‍ റവ. ഡോ. ജോബിന് സെബാസ്റ്റ്യന്‍, കോ-ഓര്‍ഡിനേറ്റര്‍ സാന്ദ്ര ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.