മാനേജ്മെന്റ് അസോസിയേഷന് പ്രവർത്തനോദ്ഘാടനം
1583384
Tuesday, August 12, 2025 11:53 PM IST
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തനം ആരംഭിച്ചു. കിന്‍ഫ്ര ഫിലിം ആൻഡ് വീഡിയോ പാര്‍ക്ക് ചെയര്മാന് ബേബി ഉഴുത്തുവാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ എംഎഎച്ച്ആര്‍എം പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയ അനൗഷ്ക ഷൈന്‍, അഞ്ജലി എസ്. മോഹന്‍ എന്നിവരെ ആദരിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന് പൊരുന്നക്കോട്ട്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരിയില്‍, സിജി ജേക്കബ്, ഡിപ്പാര്‍ട്ട്മെന്റ് മേധാവി ലിന്‍സി ആന്റണി, സ്റ്റാഫ് കോ-ഓർഡിനേറ്റര്‍മാരായ കെ.എം. രമ്യ, റവ. ഡോ. ബോബി ജോണ്‍, മാനേജ്മെന്റ് അസോസിയേഷന് സെക്രട്ടറി മാഹിന്‍ ഷറഫുദ്ദീന്, വൈസ് പ്രസിഡന്റ് എമില്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.