പെരുഞ്ചില നഗറിന്റെ വികസനത്തിന് ഒരുകോടി രൂപ അനുവദിച്ചു
1580020
Wednesday, July 30, 2025 7:29 AM IST
വൈക്കം: വൈക്കം നഗരസഭ രണ്ട്, മൂന്ന് വാർഡുകളിൽ ഉൾപ്പെട്ട പെരിഞ്ചിലനഗറിനെ അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്രവികസനത്തിനായി ഒരു കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. അതുമായി ബന്ധപ്പെട്ട ഗുണഭോക്തൃ സമിതി രൂപീകരിക്കുന്നതിനായി പെരിഞ്ചില അങ്കണവാടി കെട്ടിടത്തിൽ യോഗം ചേർന്നു.
സി.കെ. ആശ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭാ കൗൺസിലർ ബി. ചന്ദ്രശേഖരനടക്കം സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. 51 പട്ടികജാതി കുടുംബങ്ങളും 43 ജനറൽ കുടുംബങ്ങളും ഈപദ്ധതി പ്രദേശത്ത് താമസിക്കുന്നുണ്ട്.