ബസില്‍നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് പരിക്ക്
1580006
Wednesday, July 30, 2025 7:15 AM IST
കോട്ടയം: സ്റ്റോപ്പില്‍ ഇറങ്ങുന്നതിനു മുന്നേ മുന്നോട്ടെടുത്ത ബസില്‍നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്കു പരിക്കേറ്റു. കളത്തില്‍പ്പടി പുത്തന്പുറമ്പില് ഓമന തമ്പാനാണ് (45) പരിക്കേറ്റത്. ഇന്നലെ രാവിലെ പുതുപ്പള്ളി -കഞ്ഞിക്കുഴി റോഡില്‍ കഞ്ഞിക്കുഴി കുരിശുപള്ളി ജംഗ്ഷനിലാണ് അപകടമുണ്ടായത്.
കോട്ടയം-റാന്നി റൂട്ടിലോടുന്ന ധ്യാന്‍കൃഷ്ണ ബസിലാണ് സംഭവം. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസില്‍നിന്ന് ഓമന ഇറങ്ങുന്നതിനുമുന്നേ ബെല്ലടിച്ച് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. യാത്രക്കാരും സമീപത്തുള്ളവരും ബഹളമുണ്ടാക്കിയതോടെ ബസ് നിര്‍ത്തി.
തലയിടിച്ചു റോഡിലേക്കു വീണ വീട്ടമ്മയെ ബസ് ജീവനക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.