വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
1580122
Thursday, July 31, 2025 5:50 AM IST
വൈക്കം: ചെമ്പ് മുറിഞ്ഞപുഴ നടുത്തുരുത്തിന് സമീപം വള്ളം മറിഞ്ഞ് കാണാതായ പാണാവള്ളി വേലംകുന്നത്ത് (കൊറ്റപ്പള്ളി നികർത്ത് ) സുമേഷിന്റെ(കണ്ണൻ-45) മൃതദേഹം കണ്ടെത്തി. അരൂർ കോട്ടപ്പുറത്ത് കായലോരത്ത് പായലും പുല്ലും വളർന്നഭാഗത്താണ് ഇന്നലെരാവിലെ ഒൻപതോടെ പ്രദേശവാസികൾ മൃതദേഹം കണ്ടത്.
പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് മൃതദേഹം പാണാവള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കാട്ടിക്കുന്ന് തുരുത്തിൽ മരണവീട്ടിൽ പോയി മടങ്ങുകയായിരുന്ന പാണാവള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞാണ് സുമേഷിനെ(45കണ്ണൻ) കാണാതായത്.
ഭാര്യ: ഷീബ. മക്കൾ: സ്കൂൾ വിദ്യാർഥികളായ അച്ചു, കിച്ചു.