ആക്രമണകാരിയായ കാട്ടാനയെ വനത്തിലേക്ക് കയറ്റിവിടുമെന്ന് വനം വകുപ്പ്
1580118
Thursday, July 31, 2025 5:50 AM IST
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ മതമ്പയിൽ ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ അറിയിച്ചു.
അതേസമയം അഞ്ചു മാസങ്ങൾക്കു മുമ്പ് ചെന്നാപ്പാറയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ ആനതന്നെയാണോ മതമ്പയിൽ പുരുഷോത്തമനെ ആക്രമിച്ച് കൊന്നതെന്ന സംശയം നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്.