ഇരട്ട സ്വര്‍ണവുമായി കാര്‍ത്തിക് ഘോഷ്
1580108
Thursday, July 31, 2025 5:50 AM IST
പാലാ: ജില്ലാ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനത്തില്‍ ഇരട്ട സ്വര്‍ണത്തിന്റെ തിളക്കവുമായി കാര്‍ത്തിക് ഘോഷ്. പൂഞ്ഞാര്‍ എസ്എംവി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കാര്‍ത്തിക് ഘോഷ് 16 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 1000 മീറ്റര്‍ ഓട്ടത്തിലും ഹൈജംപിലുമാണ് സ്വര്‍ണം നേടിയത്.
കഴിഞ്ഞ വര്‍ഷത്തെ മേളയിലും മെഡല്‍ നേടിയിരുന്നു. രാജാസ് തോമസാണ് പരിശീലകന്. പൂഞ്ഞാര്‍ പനച്ചികപ്പാറ മറ്റത്തിനാനിക്കല്‍ അരവിന്ദിന്റെയും സൗമ്യയുടെയും മകനാണ്. ഇന്നും മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.