പ്രതിഷേധിച്ചു
1580012
Wednesday, July 30, 2025 7:15 AM IST
കോട്ടയം: വന്യജീവി ശല്യം തടഞ്ഞ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് താമരേശരി ഫോറസ്റ്റ് ഓഫീസിലേക്ക് കര്‍ഷക കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പങ്കാളികളായ സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു ഉള്‍പ്പെടെയുള്ള സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കെതിരേ കേസെടുത്ത് റിമാൻഡിലാക്കിയ നടപടിയില്‍ കേരള കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി.
വന്യജീവിശല്യം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായും ജനങ്ങള്‍ക്കുവേണ്ടി സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത് സമരങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിയുടെ ഇരട്ടത്താപ്പ് നയത്തിന്റെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു.