വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍
1580010
Wednesday, July 30, 2025 7:15 AM IST
കോട്ടയം: വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുമാരനല്ലൂര്‍ പരിയാരത്ത് കാലായില്‍ ഷംനാസ് (42), വെട്ടിക്കാട്ട് കുറയങ്കേരില് ശ്രീജിത്ത് (ജിത്തു-33) എന്നിവരെയാണ് കുമരകം പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 27ന് വൈകുന്നേരം ആറോടെ തിരുവാര്‍പ്പിലെ പരാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചുകയറി ചീത്തവിളിക്കുകയായിരുന്നു. പ്രതികൾ കേസിലെ ഒന്നാം പ്രതിയുടെ സഹോദരനായ ഷംനാദിനെതിരേ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ കേസില്‍ കോടതിയില്‍ പ്രതിക്കനുകൂലമായി മൊഴിമാറ്റിപ്പറയണമെന്നും, അല്ലാത്തപക്ഷം ജീവിക്കാന്‍ അനുവദിക്കില്ലെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.