ചെമ്മനത്തുകരയിൽ മോഷണം പതിവായി; വ്യാപാരികൾ ആശങ്കയിൽ
1580017
Wednesday, July 30, 2025 7:29 AM IST
ചെമ്മനത്തുകര: ചെമ്മനത്തുകരയിൽ മോഷണവും മോഷണശ്രമവും പതിവായതോടെ വ്യാപാരികൾ ആശങ്കയിൽ. കഴിഞ്ഞ 19ന് ചെമ്മനത്തുകരയിലെ ഒരു പലചരക്ക് കടയിൽനിന്നും 5000ത്തിലധികംരൂപയും സാധനങ്ങളും മോഷ്ടിച്ചിരുന്നു. യുവാക്കൾ കടയിൽ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നീട് ചെമ്മനത്തുകരയിലെ മറ്റു ചില കടകളിലും മോഷണശ്രമം നടന്നിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ചെമ്മനത്തുകരയിലെ നമ്പ്യാത്ത് സ്റ്റോറിന്റെ പൂട്ടുതകർത്ത് മോഷണം നടത്താൻ ഇതേ യുവാക്കൾ നടത്തിയ ശ്രമം സ്ഥാപന ഉടമയുടെ മകൻ വിഫലമാക്കി മോഷ്ടാക്കളെ പോലീസിനു കൈമാറിയിരുന്നു.
ചെമ്മനത്തുകരയിലെ വ്യാപാരികളുടെയും കുടുംബങ്ങളുടെയും ഭീതിയകറ്റാൻ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മനത്തുകര യൂണിറ്റ് ഭാരവാഹികൾ അവശ്യപ്പെട്ടു.