കെജിഒഎ മേഖലാ മാര്‍ച്ചും ധര്‍ണയും
1580106
Thursday, July 31, 2025 5:50 AM IST
കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന മേഖലാ മാര്‍ച്ചും ധര്‍ണയും കോട്ടയം, പാലാ എന്നിവിടങ്ങളില്നടന്നു. കോട്ടയം മേഖലാ മാര്‍ച്ച് കോട്ടയം ജനറല്‍ ആശുപത്രിക്കു സമീപത്തുനിന്ന് കളക്ടറേറ്റിലേക്ക് നടന്നു. ധര്‍ണ കെജിഒഎ സംസ്ഥാന സെക്രട്ടറി എം.എന്‍. ശരത്ചന്ദ്രലാല്‍ ഉദ്ഘാടനം ചെയ്തു.
പാലാ മേഖലാ മാര്‍ച്ച് പാലാ കെ.എം. മാണി മെമ്മോറിയല്‍ താലൂക്ക് ആശുപത്രിക്കു സമീപത്തുനിന്ന് ആരംഭിച്ച് പാലാ മിനി സിവില്‍ സ്റ്റേഷന് സബ് ട്രഷറി ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. ബോബി പോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.