ചെമ്പ് മുറിഞ്ഞപുഴ വള്ളം അപകടം : കാണാതായ ആൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു
1580014
Wednesday, July 30, 2025 7:28 AM IST
തലയോലപ്പറമ്പ്: ചെമ്പ് മുറിഞ്ഞപുഴ നടുത്തുരുത്തിനു സമീപം വള്ളം മറിഞ്ഞ് കാണാതായ പാണാവള്ളി സ്വദേശിക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കാട്ടിക്കുന്ന് തുരുത്തിൽ മരണവീട്ടിൽ പോയി മടങ്ങുകയായിരുന്ന പാണാവള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞാണ് പാണാവള്ളി വേലംകുന്നത്ത് (കൊറ്റപ്പള്ളി നികർത്ത്) സുമേഷിനെ (കണ്ണൻ-45) കാണാതായത്.
ചൊവ്വാഴ്ച രാവിലെ ഫയർഫോഴ്സ് സ്കൂബ ടീമുകളും എന്‍ഡിആര്‍എഫിന്റെ സംഘവും സ്ഥലത്തെത്തി തെരച്ചിൽ പുനരാരംഭിച്ചിരുന്നു. ഉച്ചകഴിഞ്ഞും തെരച്ചിൽ തുടർന്നെങ്കിലും കാണാതായയാളെ കണ്ടെത്താനായിട്ടില്ല. പ്രദേശവാസികളും പൊതുപ്രവർത്തകരും തെരച്ചിലിന് സഹായവുമായെത്തി.