കന്യാസ്ത്രീകളുടെ അറസ്റ്റ്: നാടാകെ പ്രതിഷേധം
1580022
Wednesday, July 30, 2025 7:29 AM IST
ഇസിഎ നേതൃസമിതി
ചങ്ങനാശേരി: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍നിന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചത് അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് ചങ്ങനാശേരി അതിരൂപത ഈസ്റ്റേണ്‍ കാത്തലിക് അസോസിയേഷന് നേതൃസമിതി.
പ്രസിഡന്റ് പ്രഫ. ജോസഫ് ടിറ്റോ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ റവ.ഡോ. തോമസ് കറുകക്കളം ഉദ്ഘാടനം ചെയ്തു. അതിരൂപത ജനറല്‍ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍ വിഷയാവതരണം നടത്തി. പ്രഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്, ബേബിച്ചന് പുത്തന്‍പറമ്പില്‍,
കെ.പി. മാത്യു, തോമസ് കുട്ടംപേരൂര്‍, ഷാജി വാഴേപ്പറമ്പില്‍, ടോമിച്ചന് അയ്യരുകുളങ്ങര, പാപ്പച്ചന് നേര്യംപറമ്പില്‍, ജോണ്സണ് കൊച്ചുതറ, പോത്തച്ചന് മണിമുറി, ബാബു വള്ളപ്പുര, മേരിക്കുട്ടി പാറക്കടവില്‍, റോസമ്മ കാടാശേരി, ലൗലി മാളിയേക്കല്‍, ജമിനി കണ്ണമ്പള്ളി, ബേബിച്ചന് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി ഫൊറോന കൗണ്‍സില്‍
ചങ്ങനാശേരി: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആതുരശുശ്രൂഷ-ജീവകാരുണ്യ രംഗങ്ങളിൽ നിസ്തുലമായ സേവനം നടത്തുന്ന കന്യാസ്ത്രീകളെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആക്രമിക്കുന്നത് നിത്യസംഭവമാണെന്നും ഇതിന്റെ ഉദാഹരണമാണ് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയെന്നും ചങ്ങനാശേരി ഫൊറോന കൗണ്‍സില്‍ ആരോപിച്ചു.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സേവനനിരതരായിരിക്കുന്നവരുടെ ജീവനും സ്ഥാപനങ്ങള്‍ക്കും മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ സംരക്ഷണം കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. കത്തീഡ്രല്‍ വികാരിയും ഫൊറോന കൗണ്‍സില്‍ പ്രസിഡന്റുമായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി സൈബി അക്കര, ഷിജോ കളപ്പുരയ്ക്കല്‍, റോഷന് ചെന്നീക്കര, ജിന്‍സി മണക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുറുമ്പനാടം ഫൊറോന കൗണ്‍സില്‍
കുറുമ്പനാടം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയില്‍ കുറുമ്പനാടം ഫൊറോനാ കൗണ്‍സില്‍ പ്രതിഷേധിച്ചു. ഫൊറോന വികാരി റവ.ഡോ. ജോബി കറുകപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ഫൊറോന കൗണ്‍സില്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു. ജസ്റ്റിന് പാറുകണ്ണില്‍, ജോസഫ് ഏബ്രഹാം തെക്കേക്കര, ബിനു വെളിയനാടന്‍, ഈശോ തോമസ്, ഫിലിപ്സണ്‍ ജെ. മേടയില്‍, ടെസി വര്‍ഗീസ്, എം.സി. ബേബി, അലക്സ് വലിയപറമ്പില്‍, ഷിന്റോ തോമസ്, ആല്ബിന് ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.
കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി ഫൊറോന
ചങ്ങനാശേരി: നിരന്തരമായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ അകാരണമായി വേട്ടയാടപ്പെടുകയാണെന്നും ഇത്തരം ശിഥില ശക്തികള്‍ക്കെതിരേ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ തയാറാകണമെന്ന് കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ റവ.ഡോ. തോമസ് കല്ലുകളം. അകാരണമായി കള്ളക്കേസില്‍ കുടുക്കി ഛത്തീസ്ഗഡ് ജയിലില്‍ അടച്ച കന്യാസ്ത്രീകളെ ഉടന്‍ വിട്ടയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതിയുടെയും ഫൊറോന കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം. ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം പ്രതിഷേധജാഥ ഫ്ളാഗ് ഓഫ് ചെയ്തു. കൗണ്‍സില്‍ സെക്രട്ടറി സൈബി അക്കര, സിസ്റ്റര്‍ ബ്രിജി എഫ്സിസി, സിസ്റ്റര്‍ ലില്ലി റോസ് എസ്എബിഎസ്, സിസ്റ്റര്‍ സോഫി റോസ് സിഎംസി, സിസ്റ്റര്‍ മെര്ലിന് എംഎല്‍എഫ്, സിസ്റ്റര്‍ മേഴ്സി മരിയ എഎസ്എംഐ, സിസ്റ്റര്‍ മേരി ട്രീസ എംഎല്‍എഫ്, സിസ്റ്റര്‍ ടെറസീന എഫ്ഡിഎസ്എച്ച്ജെ, ടോമിച്ചന് അയ്യരുകുളങ്ങര, വി.ജെ. ലാലി, ഡോ. റൂബിള്‍ രാജ്, സി.ടി. തോമസ്, കെ.എസ് ആന്റണി, ഔസേപ്പച്ചന് ചെറുകാട്, കെ.പി. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്
ചങ്ങനാശേരി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരം 5.30 പ്രതിഷേധ സംഗമം നടത്തുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് തോമസ് അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യവും മതേതരത്വവും അട്ടിമറിക്കുന്നു: കെ.സി. ജോസഫ്
ചങ്ങനാശേരി: മതേതരത്വവും ജനാധിപത്യവും അട്ടിമറിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുന്‍ മന്ത്രി കെ.സി. ജോസഫ്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍, ബാബു കോയിപ്പുറം, ഡോ. അജീസ് ബെന്‍ മാത്യൂസ്, പി.എച്ച്. നാസര്‍, ആന്റണി കുന്നുംപുറം, ബാബു കുരീത്ര, സിയാദ് അബ്ദുള്‍ റഹിമാന്‍, മോട്ടി മുല്ലശേരി, റോജി ആന്റണി, തോമസ് അക്കര, ജയശ്രീ പ്രഹ്ലാദന്, ജോമി ജോസഫ്, ബാബു രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപി സര്‍ക്കാരിന്റെ ഗൂഢ അജണ്ട: ജോബ് മൈക്കിള്‍
ചങ്ങനാശേരി: ജനാധിപത്യത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ മുഴുവന്‍ നടക്കുന്നതെന്നും അതിന്റെ ഭാഗമായി മതങ്ങള്‍ക്കെതിരേയുള്ള രാഷ്ട്രീയ നീക്കമാണ് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിലൂടെ വ്യക്തമാകുന്നതെന്നും ജോബ് മൈക്കിള്‍ എംഎല്‍എ.
ഛത്തീസ്ഗഡ് സര്‍ക്കാര്‍ അകാരണമായി അറസ്റ്റ് ചെയ്തു ജയിലിലാക്കിയ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക പ്രസിഡന്റ് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജോണ്സണ് അലക്സാണ്ടര്‍, ജോര്‍ജ് വാണിയപ്പുരയ്ക്കല്‍, ബാബു കുരിശുംമൂട്ടില്‍, ലിനു ജോബ്, സണ്ണി ചങ്ങങ്കരി, സാജന് അലക്സ്, അലക്സാണ്ടര്‍ പ്രാക്കുഴി, റ്റിറ്റി കോട്ടപ്പുറം, ജോയിച്ചന്‍ പീലിയാനിക്കല്‍, ഷാജി പുളിമൂട്ടില്‍, ഡാനി തോമസ്, മിനി റെജി, ഷീലമ്മ ജോസഫ്, ഡിനു ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.