രാസലഹരി വ്യാപനം: അമ്മമാരുടെ കൂട്ടായ്മ ഉദ്ഘാടനം ഇന്ന്
1580023
Wednesday, July 30, 2025 7:29 AM IST
ചങ്ങനാശേരി: രാസലഹരി വ്യാപനത്തിനെതിരേയും, ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം മക്കളിലുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങളും മാനസിക, ശാരീരിക പ്രശ്നങ്ങളും തിരിച്ചറിയുന്നതിനും അതില്‍നിന്നും അവരെ മോചിപ്പിക്കുന്നതിനും രൂപീകരിച്ച അമ്മമാരുടെ കൂട്ടായ്മയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിന്‍സി വലിയപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എം.കെ. പ്രസാദ് മുഖ്യപ്രഭാണം നടത്തും. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബെന്നി സെബാസ്റ്റ്യന്‍ ക്ലാസ് നയിക്കും.