ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു
1572883
Friday, July 4, 2025 6:58 AM IST
നീലേശ്വരം: കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത നഗരസഭാധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി. ഗൗരി അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. രവീന്ദ്രൻ, പി. ഭാർഗവി, കൗൺസിലർമാരായ പി. ബിന്ദു, വിനയരാജ്, പി.പി. ലത, പി. വത്സല, വി.വി. ശ്രീജ, പി.കെ. ലത, കൃഷി ഓഫീസർ കൃഷ്ണ വേദിക, അസി. കൃഷി ഓഫീസർ മോളി തോമസ് എന്നിവർ സംബന്ധിച്ചു.
ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും കാർഷികോത്പന്നങ്ങളും ചന്തയിൽ വില്പനയ്ക്കെത്തി. ചോളം പുട്ടുപൊടി, മുളപ്പിച്ച റാഗി, തേൻ, മയ്യൽ അരി, മറയൂർ ശർക്കര എന്നിവ ശ്രദ്ധേയമായി.