അതിരമ്പുഴ പള്ളിയിൽ ദുക്റാന തിരുനാൾ
1572561
Thursday, July 3, 2025 6:24 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ആചരണം ഇന്നു നടക്കും. രാവിലെ ആറിനും 7.30 നും വിശുദ്ധ കുർബാന അർപ്പിക്കും. 10ന് പരിശുദ്ധ റാസ. തുടർന്ന് തോമാ നാമധാരികളുടെ സംഗമം നടത്തും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന.
രാവിലെ 6.15ന് പാറോലിക്കൽ ചാപ്പലിലും റീത്താ ചാപ്പലിലും വിശുദ്ധ കുർബാന അർപ്പിക്കും. വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, അസി. വികാരിമാരായ ഫാ. ഏബ്രഹാം കാടാത്തുകളം, ഫാ. ടോണി മണക്കുന്നേൽ, ഫാ. അലൻ മാലിത്തറ, ഫാ. അനീഷ് കാമിച്ചേരി എന്നിവർ തിരുക്കർമങ്ങളിൽ കാർമികത്വം വഹിക്കും.