ക​ടു​ത്തു​രു​ത്തി: ആ​പ്പാ​ഞ്ചി​റ പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​നു സ​മീ​പം തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണം. പോ​ളി​ടെ​ക്‌​നി​ക്ക് ജീ​വ​ന​ക്കാ​ര​നും മു​ക്കം സ്വ​ദേ​ശി​ക്കു​മാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കുന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം.

പോ​ളി​ടെ​ക്നിക്ക് കോ​ള​ജി​നു സ​മീ​പ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന സെ​ക്യൂരി​റ്റി ജീ​വ​ന​ക്കാ​ര​നെ ക​ടി​ച്ച നാ​യ സ​മീ​പ​ത്തു നി​​ന്ന പ​ടി​ഞ്ഞാ​റേ​മു​ക്ക് ത​ങ്ക​പ്പ​ (70) നെ​യും ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ഷി​ക​ള്‍ പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് ഇ​വി​ടെനി​ന്ന് ഓ​ടി​പ്പോ​യ നാ​യ വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു നാ​യ്ക്ക​ളെ​യും ക​ടി​ച്ച​താ​യി പ​റ​യു​ന്നു. നാ​യ​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഈ ​ഭാ​ഗ​ത്ത് തെ​രു​വ് നാ​യശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ക​ടി​യേ​റ്റ ഇ​രു​വ​രും വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.