കോ​​​ട്ട​​​യം: ക്ഷീ​​​ര വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ 2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തി​​​ലെ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​രി​​​ല്‍നി​​​ന്ന് ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 20 വ​​​രെ ക്ഷീ​​​ര വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ www.kshee rasree.kerala.gov.in എ​​​ന്ന പോ​​​ര്‍ട്ട​​​ല്‍ മു​​​ഖേ​​​ന ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് അ​​​പേ​​​ക്ഷി​​​ക്കാം. പു​​​ല്‍കൃ​​​ഷി വി​​​ക​​​സ​​​നം, മി​​​ല്‍ക്ക് ഷെ​​​ഡ് വി​​​ക​​​സ​​​നം, ഡ​​​യ​​​റി ഫാം ​​​ശു​​​ചി​​​ത്വം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ഇ​​​പ്പോ​​​ള്‍ അ​​​പേ​​​ക്ഷി​​​ക്കാം.

20 സെ​​​ന്‍റി​​​ന് മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പു​​​ല്‍കൃ​​​ഷി, ത​​​രി​​​ശു​​​ഭൂ​​​മി​​​യി​​​ലു​​​ള്ള പു​​​ല്‍കൃ​​​ഷി, ചോ​​​ള​​​കൃ​​​ഷി പ​​​ദ്ധ​​​തി​​​ക​​​ളും, പു​​​ല്‍കൃ​​​ഷി​​​ക്ക് വേ​​​ണ്ടി​​​യു​​​ള്ള യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണ ധ​​​ന​​​സ​​​ഹാ​​​യം, ജ​​​ല​​​സേ​​​ച​​​ന ധ​​​ന​​​സ​​​ഹാ​​​യം എ​​​ന്നി​​​വ​​​യും ഉ​​​ള്‍പ്പെ​​​ടു​​​ന്ന​​​താ​​​ണ് പു​​​ല്‍കൃ​​​ഷി വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി. ഡ​​​യ​​​റി ഫാ​​​മു​​​ക​​​ളു​​​ടെ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​ര​​​ണ​​​വും യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണ​​​വും ക​​​യ​​​ര്‍-​​​മ​​​ത്സ്യ​​​ബ​​​ന്ധ​​​ന മേ​​​ഖ​​​ല​​​ക​​​ള്‍ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി,

പ​​​ശു യൂ​​​ണി​​​റ്റ് പ​​​ദ്ധ​​​തി​​​ക​​​ള്‍, യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍ക്കാ​​​യി 10 പ​​​ശു അ​​​ട​​​ങ്ങു​​​ന്ന സ്മാ​​​ര്‍ട്ട് ഡ​​​യ​​​റി ഫാം ​​​പ​​​ദ്ധ​​​തി, ക​​​റ​​​വ​​​യ​​​ന്ത്രം വാ​​​ങ്ങി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം, തൊ​​​ഴു​​​ത്ത് നി​​​ര്‍മാ​​​ണ ധ​​​ന​​​സ​​​ഹാ​​​യം എ​​​ന്നി​​​വ ഉ​​​ള്‍പ്പെ​​​ടു​​​ന്ന മി​​​ല്‍ക്ക് ഷെ​​​ഡ് വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍ക്കും ഡ​​​യ​​​റി ഫാ​​​മി​​​ന്‍റെ ശു​​​ചി​​​ത്വം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ള്‍ക്കും ksheerasree.kerala.gov.in എ​​​ന്ന പോ​​​ര്‍ട്ട​​​ലി​​​ലൂ​​​ടെ അ​​​പേ​​​ക്ഷി​​​ക്കാം.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് ബ്ലോ​​​ക്ക് ത​​​ല​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ക്ഷീ​​​ര​​​വി​​​ക​​​സ​​​ന യൂ​​​ണി​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.