പൗലോസ് ദ്വിതീയന്‍ ബാവ അനുസ്മരണം
1572559
Thursday, July 3, 2025 6:24 AM IST
കോട്ടയം: ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നാലാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്റെ ആഭിമുഖ്യത്തില്‍ കോട്ടയം പഴയസെമിനാരിയിലെ സോഫിയാ സെന്ററില്‍ അനുസ്മരണ സമ്മേളനം നടത്തും.
മന്ത്രി വീണാ ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത, തോമസ് പോള്‍ റമ്പാന്, പഴയ സെമിനാരി മാനേജര്‍ ഫാ. ജോബിന് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.