ജർമനിയിൽ മരിച്ച വിദ്യാർഥിയുടെ സംസ്കാരം ഇന്ന്
1572577
Thursday, July 3, 2025 11:07 PM IST
അതിരമ്പുഴ: കാട്ടാത്തിയേൽ റോയിയുടെയും ബിന്ദുവിന്റെയും മകൻ ജർമനിയിൽ മരിച്ച നഴ്സിംഗ് വിദ്യാർഥി അമൽ റോയിയുടെ (ജോപ്പൻ - 22) സംസ്കാരം ഇന്ന് 11ന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ. മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് ഭവനത്തിൽ എത്തിക്കും.
ജർമനിയിൽ ബാഡൻ വ്യുർട്ടെംബെർഗ് സംസ്ഥാനത്തെ ഉൾമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർഥിയായിരുന്നു അമൽ. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാൾ ജർമനിയിൽ എത്തിയത്. ജൂൺ 23 നാണ് അമലിനെ കാണാനില്ലെന്ന സന്ദേശം വീട്ടിൽ ലഭിച്ചു. രാത്രിയോടെ അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കോളജ് അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.