ശമ്പളപരിഷ്കരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല: കെപിഎസ്ടിഎ
1572562
Thursday, July 3, 2025 6:24 AM IST
കോട്ടയം: അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ നടപടികള്‍ നടത്തുന്നത് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെപിഎസ്ടിഎ).
കമ്മീഷനെ നിയമിച്ചു ശമ്പള പരിഷ്കരണ നടപടികള്‍ ദ്രുതഗതിയിലാക്കണമെന്നാവശ്യപ്പെട്ടു കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപം സായാഹ്ന ധര്‍ണ നടത്തി. കെപിസിസി നിര്‍വാഹക സമിതി അംഗം ജോഷി ഫിലിപ്പ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
ജില്ലാപ്രസിഡന്റ് ആര്. രാജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് വി. പോള്‍, ട്രഷറര്‍ ടോമി ജേക്കബ്, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ ജേക്കബ് ചെറിയാന്, പി. പ്രദീപ്, ബിനു ജോയ് എന്നിവര്‍ പ്രസംഗിച്ചു.