അന്ത്യാളത്ത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
1572635
Friday, July 4, 2025 4:30 AM IST
പയപ്പാര്‍ :ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂര്‍ പഞ്ചായത്തിലെ അന്ത്യാളം വാര്‍ഡില്‍ പുഴയോരത്ത് എലിപ്പുലിക്കാട്ട് പാലം ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
പഞ്ചായത്ത് മെംബർ ലിന്റണ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് വാളിപ്ലാക്കല്‍ ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ലിസമ്മ ബോസ്, ഡോ. രാജു സണ്ണി, ബോസ് വരകില്‍പറമ്പില്‍, സിബി ഓടയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.