കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ജി​ല്ലാ - ബ്ലോ​ക്ക് - പ​ഞ്ചാ​യ​ത്തു​ക​ൾ സം​യു​ക്ത​മാ​യി ഒ​രു കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം. 15 ബെ​ഡു​ക​ളോ​ട് കൂ​ടി​യ​താ​ണ് ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ.

ഏ​ഴ് ബെ​ഡു​ക​ൾ സ്ത്രീ​ക​ൾ​ക്കും ഏ​ഴു ബെ​ഡു​ക​ൾ പു​രു​ഷ​ന്മാ​ർ​ക്കും ഒ​രു ഐ​സൊ​ലേ​ഷ​ൻ ബെ​ഡും അ​ട​ങ്ങു​ന്ന​താ​ണ് സെ​ന്‍റ​ർ. ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് നി​ർ​വ​ഹി​ച്ചു.

എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പോ​സ്റ്റു​മോ​ർ​ട്ടം മോ​ർ​ച്ച​റി കോം​പ്ല​ക്‌​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് നി​ർ​വ​ഹി​ച്ചു.

വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത എ​സ്. പി​ള്ള, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ ശ്രീ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ജി പാ​മ്പൂ​രി, ല​താ ഷാ​ജ​ൻ, പി.​എം ജോ​ൺ, ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് സാ​വ​ൻ സാ​റാ മാ​ത്യു, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ആ​ർ. ദീ​പ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ഫൈ​സ​ൽ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വി.​ജി. ലാ​ൽ, സി.​ജി. ജ്യോ​തി​രാ​ജ്, എ.​എം. മാ​ത്യു, പി.​എ. താ​ഹ, പി.​എ. ഷെ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.