സീറോ മലബാര്‍ സഭാദിനം ആചരിച്ചു
1572637
Friday, July 4, 2025 4:30 AM IST
ചേര്‍പ്പുങ്കല്‍: പൈതൃകം തലമുറകള്‍ക്ക് പകര്ന്നുനല്കാന് നമുക്കു കടമയുണ്ടെന്നും ചരിത്രം പഠിച്ച് വിശ്വാസത്തിന് ധൈര്യപൂര്‍വം സാക്ഷ്യം നല്‍കണമെന്നും ചേര്‍പ്പുങ്കല്‍ ഫൊറോന വികാരി ഫാ. മാത്യു തെക്കേല്‍. കത്തോലിക്ക കോണ്‍ഗ്രസ്് പാലാ രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ സഭാദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് മാര്‍ത്തോമ്മാ സ്മാരകത്തില്‍ സഭാദിനം ആചരിക്കുന്നത്.
രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമേളനത്തില്‍ ഡോ. പി.സി. അനിയന്‍കുഞ്ഞ്, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പില്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, സി.എം. ജോര്‍ജ്, പയസ് കവളംമാക്കല്‍, സിന്ധു ജയ്ബു, ഫാ. തോമസ് പരിയാരത്ത്, ജോര്‍ജ് മണിയങ്ങാട്ട്, മാര്ട്ടിന് കോലടി, സാബു പൂണ്ടിക്കുളം, ടോമി കണ്ണീറ്റുമാലില്‍, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍, ജോബിന് പുതിയിടത്തുചാലില്‍, ബെല്ലാ സിബി, കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.