ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
1572578
Thursday, July 3, 2025 11:08 PM IST
അതിരമ്പുഴ: ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു. അതിരമ്പുഴ ഓട്ടക്കാഞ്ഞിരം പൊടിമറ്റത്തിൽ പി.ജെ. മാത്യു (മത്തച്ചൻ - 80), ഭാര്യ ചിന്നമ്മ മാത്യു (78) എന്നിവരാണ് മരിച്ചത്. മാന്നാനം കെഇ കോളജ് റിട്ട. സൂപ്രണ്ടായ പി.ജെ. മാത്യു അതിരമ്പുഴ പഞ്ചായത്ത് മുൻ മെന്പറും കേരളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായിരുന്നു.
പി.ജെ. മാത്യു ബുധനാഴ്ച വൈകുന്നേരം 5.30നാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം രാത്രി 11 മണിയോടെ ചിന്നമ്മയും മരിച്ചു. രണ്ടു പേരും തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ചിന്നമ്മ അമലഗിരി പുതിയാപറമ്പിൽ കുടുംബാംഗം. മക്കൾ: ജിജി (ഓസ്ട്രേലിയ), ബിജു, ജിനി (അയർലണ്ട്), ജിറ്റി (ഓസ്ട്രേലിയ). മരുമക്കൾ: സാജു ഓരത്തേൽ കാഞ്ഞിരത്താനം, ആഷ മുകളേൽ അതിരമ്പുഴ, ജോസുകുട്ടി പുലിയുറുമ്പിൽ പള്ളിക്കത്തോട്, ജോജി കുറുപ്പന്തറമുകളേൽ തെള്ളകം. ഇരുവരുടെയും സംസ്കാരം ഞായറാഴ്ച മൂന്നിന് വസതിയിൽ ആരംഭിച്ച് നാല്പാത്തിമല സെന്റ് തോമസ് പള്ളിയിൽ.