ഫിലാഡല്‍ഫിയയില്‍ മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്
1572906
Friday, July 4, 2025 7:14 AM IST
ചങ്ങനാശേരി: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ കാറപകടത്തില്‍ മരിച്ച പറാല്‍ ചിക്കു മന്ദിറില്‍ ചിക്കു എം. രഞ്ജിത്തിന്റെ (39) സംസ്കാരം ഇന്ന് നടക്കും. ഇന്നു രാവിലെ 10ന് വീട്ടില്‍ എത്തിക്കുന്ന മൃതദേഹം വൈകുന്നേരം നാലിന് പറാല്‍ എസ്എന്‍ഡിപി ശ്മാനത്തില്‍ സംസ്കരിക്കും.
ജൂണ്‍ ഒന്നിന് അമേരിക്കയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഭാര്യ രമ്യയ്ക്കും രണ്ടു മക്കള്‍ക്കും പരിക്കേറ്റിരുന്നു. ചിക്കുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രമ്യ അപകടനില തരണം ചെയ്തു.
മക്കളുടെ പരിക്ക് ഗുരുതരമല്ല. കുടുംബം സഞ്ചരിച്ച കാറിൽ അമിതവേഗത്തിലെത്തിയ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. രഞ്ജിത്- ധനികമ്മ ദമ്പതികളുടെ മകനാണ്. സഹോദരന്: ചിന്റു എം. രഞ്ജിത്. (തൃക്കൊടിത്താനം പഞ്ചായത്ത് ജീവനക്കാരന്).