അഖിലകേരള പ്രസംഗമത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം ഇന്ന്
1572567
Thursday, July 3, 2025 6:33 AM IST
കടുത്തുരുത്തി: അധ്യാപകനും പ്രഭാഷകനും കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി ഇടവകാംഗവുമായിരുന്ന ഫാ. ജി.ടി. വടക്കേലിന്റെ സ്മരണാര്‍ഥം നടത്തിയ അഖിലകേരള പ്രസംഗമത്സര വിജിയകള്ക്കുള്ള സമ്മാനവിതരണം ഇന്ന് നടക്കും.
ജുനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന പ്രസംഗമത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ജോഹന്‍ ജോ ജോസഫ് കാളികാവ്, അമലു സോബി മാവടി, അലീഷാ മരിയ സ്റ്റീഫന്‍ മാന്നാര്‍ എന്നിവരും സീനിയര്‍ വിഭാഗത്തില്‍ ജസ്ന മരിയ സിനോജ് കടുത്തുരുത്തി, അഷര്‍ ജോസഫ് കുര്യനാട്, എഡിസണ് ജോര്‍ജ് മുട്ടുചിറ എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായി.
ജേതാക്കള്‍ക്ക് 5,001, 3,001, 2,001 രൂപ കാഷ് അവാര്‍ഡും ഫലകവും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. ഇന്ന് രാവിലെ 11ന് നടക്കുന്ന സണ്‍ഡേ സ്കൂള്‍ വാര്‍ഷിക സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പ്രഫ. കുര്യാസ് കുമ്പളകുഴി മുഖ്യപ്രഭാഷണം നടത്തും.
ഡയറക്ടര്‍ ഫാ. ജോണ്‍ നടുത്തടം, സഹവികാരി ഫാ. ഏബ്രഹാം പെരിയപ്പുറം, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് ടോമി അഗസ്റ്റിന് കരിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.