മകളുടെ സുരക്ഷയ്ക്കെത്തി; അമ്മയ്ക്കു ദാരുണാന്ത്യം
1572651
Friday, July 4, 2025 4:30 AM IST
തലയോലപ്പറമ്പ്: രോഗബാധിതയായ മകൾക്ക് കൂട്ടിരിക്കാനെ ത്തിയ അമ്മയ്ക്ക് ആശുപത്രി ക്കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ദാരുണാന്ത്യം സംഭവിച്ചത് നാടിനെ നടുക്കി.
കഴുത്തിന് കലശലായ വേദനയെത്തുടര്‍ന്ന് മകളും അവസാനവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായ നവമിയെ കഴിഞ്ഞ ഒന്നിനാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയശേഷം മാതാവ് ബിന്ദു കുളിക്കാനായിപോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു വന്‍ അപകടമുണ്ടായത്.
തലയോലപ്പറമ്പ് ഉമ്മാംകുന്നില്‍ പണിതീരാത്ത വീട്ടിലാണ് നിര്‍ധന കുടുംബം താമസിക്കുന്നത്. ഭര്‍ത്താവ് വിശ്രുതനും മക്കളായ നവനീത്, നവമി എന്നിവര്‍ക്ക് പുറമെ 90 കാരിയായ അമ്മ സീതാലക്ഷ്മിയും ബിന്ദുവിന്റെ സംരക്ഷണയിലായിരുന്നു. പ്രിയപ്പെട്ട മകളുടെ മരണ വിവരമറിഞ്ഞ് നിര്‍ത്താതെ അലമുറയിട്ടു കരഞ്ഞുകൊണ്ടിരിക്കുന്ന മാതാവിന്റെ നൊമ്പരം കാണാനാവാതെ വീട്ടില്‍ തടിച്ചുകൂടിയ സ്ത്രീകളടക്കമുള്ളവര്‍ കണ്ണീര്‍വാര്‍ത്തു.