ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യി​ല്‍ ദു​ക്റാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു. ഭാ​ര​ത​സ​ഭ​യു​ടെ പി​താ​വാ​യ വി​ശു​ദ്ധ​ന്‍റെ ഓ​ര്‍​മ​ദി​നം സ​ഭാ​ദി​ന​മാ​യി​ട്ടാ​ണ് ആ​ച​രി​ക്കു​ന്ന​ത്.

ഇന്നലെ രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു സ​ന്ദേ​ശം ന​ല്‍​കി. വി​ശു​ദ്ധ കു​ര്‍​ബാ​ന​യെ​ത്തുട​ര്‍​ന്ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​ക്കൊ​ണ്ടു ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.

തി​രു​നാ​ള്‍ റാ​സ​യ്ക്കു സ​ഹ​വി​കാ​രി ഫാ.​ജോ​ണ്‍ ന​ടു​ത്ത​ടം കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. സ​ഹ​വി​കാ​രി ഫാ.​ഏ​ബ്ര​ഹാം പെ​രി​യ​പ്പു​റം സ​ന്ദേ​ശം ന​ല്‍​കി.