സര്‍ക്കാര്‍ ആരോഗ്യമേഖലയോടുള്ള അവഗണന അവസാനിപ്പിക്കണം: മോന്‍സ്
1572560
Thursday, July 3, 2025 6:24 AM IST
കോട്ടയം: ഇടതു സര്‍ക്കാര്‍ ആരോഗ്യമേഖലയോട് കാണിക്കുന്ന അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കോട്ടയം മെഡിക്കല്‍ കോളജിനോടുള്ള സര്‍ക്കാരിന്റെ അവഗണനയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരേ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, കെ.എഫ്. വര്‍ഗീസ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, തോമസ് കണ്ണന്തറ, പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, സന്തോഷ് അഗസ്റ്റിന്, ബിനു ചെങ്ങളം,
ജോര്‍ജ് പുളിങ്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ധര്‍ണയ്ക്കുശേഷം ഇടതു ഭരണത്തില്‍ ആരോഗ്യ കേരളം മോര്‍ച്ചറിയില്‍ എന്ന് എഴുതിയ ശവമഞ്ചം മെഡിക്കല്‍ കോളജ് ആശുപത്രി കവാടത്തില്‍ സ്ഥാപിച്ചു.