ബിഎസ്എന്‍എല്‍ ടവറിന് റെയ്ഞ്ചില്ല; ഉപയോക്താക്കള്‍ വലയുന്നു
1572628
Friday, July 4, 2025 4:30 AM IST
രാമപുരം: പഞ്ചായത്തിലെ വടക്കുംഭാഗം, മുല്ലമറ്റം, നെല്ലിയാനിക്കുന്ന് പ്രദേശങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നെറ്റ് വര്‍ക്ക് കിട്ടാത്തത് മൂലം ബിഎസ്എന്‍എൽ ഉപഭോക്താക്കള്‍ ദുരിതത്തില്‍. ഫോണ്‍ വിളിച്ചാല്‍ കിട്ടാതെ വരികയും പൂര്‍ത്തിയാക്കാനാകാതെ കട്ടാകുകയും ചെയ്യുന്നത് നിത്യസംഭവമാണ്.
ബാങ്കിംഗ് ആവശ്യങ്ങള്‍ക്ക് അടക്കം ഒടിപികള്‍ നിര്‍ബന്ധമാക്കിയ ഇക്കാലത്ത് ബിഎസ്എന്‍എല്ലിന്റെ ഈ പ്രശ്നം ഉപഭോക്താക്കളെ വല്ലാതെ ദുരിതത്തില്‍ ആക്കിയിരിക്കുകയാണ്. ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് ഒടിപികള്‍ ലഭിക്കാത്തത് മൂലം പലപ്പോഴും പണം അയയ്ക്കുവാന് കഴിയുന്നില്ല. ടെലികോം കമ്പനി അധികൃതരെ മൊബൈലില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.