പൊതുപണിമുടക്ക്; വാഹനജാഥ ഇന്നും നാളെയും
1572630
Friday, July 4, 2025 4:30 AM IST
കാഞ്ഞിരപ്പള്ളി: ഒന്പതിന് നടക്കുന്ന പൊതുപണിമുടക്കിന്റെ പ്രചാരണാർഥം സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ചിട്ടുള്ള വാഹന പ്രചാരണ ജാഥകൾ ഇന്നും നാളെയും നടക്കും. പൂഞ്ഞാർ നിയോജക മണ്ഡലം ജാഥ ഇന്നു രാവിലെ ഒന്പതിന് ഇളങ്കാട് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യും. കെ. രാജേഷ് ക്യാപ്റ്റനും വി.പി. സുഗതൻ, സുരേഷ് ബാബു എന്നിവർ വൈസ് ക്യാപ്റ്റൻമാരായിരിക്കും. രാവിലെ 11ന് മുണ്ടക്കയം, 12ന് മടുക്ക, ഉച്ചകഴിഞ്ഞ് രണ്ടിന് മുക്കൂട്ടുതറ, മൂന്നിന് എരുമേലി എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം അഞ്ചിന് പാറത്തോട്ടിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ജാഥ നാളെ രാവിലെ ഒന്പതിന് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് പൊന്തൻപുഴ, 11.30ന് മണിമല ബസ് സ്റ്റാൻഡ്, 12ന് പത്തനാട്, 12.30ന് നെടുംകുന്നം, 1.30ന് കറുകച്ചാൽ, ഉച്ചകഴിഞ്ഞ് 3.30ന് കൊടുങ്ങൂർ, വൈകുന്നേരം 4.30ന് പള്ളിക്കത്തോട് എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനത്തോടെ പൊൻകുന്നത്ത് സമാപിക്കും. സിജി ജോതിരാജ് ക്യാപ്റ്റനും പി.കെ. നസീർ വൈസ് ക്യാപ്റ്റനും സണ്ണിക്കുട്ടി അഴകംപ്രായിൽ മാനേജരുമായിരിക്കും.