നെടുംകുന്നം എസ്ജെബി എച്ച്എസ്എസില്‍ ‘മികവ്-2025 ' സംഘടിപ്പിച്ചു
1572575
Thursday, July 3, 2025 6:35 AM IST
നെടുംകുന്നം: സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്ഡന്ഡറി സ്കൂളില്‍ സംഘടിപ്പിച്ച മികവ് -2025 കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കൈതപ്പറമ്പില് അധ്യക്ഷത വഹിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രഫസറും പൂര്‍വ വിദ്യാര്‍ഥിയുമായ ഡോ. ടോം തോമസ് കാട്ടൂര്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി.
വാര്‍ഡ് മെംബര്‍ ബീന വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. ഡൊമിനിക് ജോസഫ്, ഹെഡ് മാസ്റ്റര്‍ സുനില്‍ പി. ജേക്കബ്, പിടിഎ പ്രസിഡന്റ് സാബു ഉരുപ്പക്കാട്ട്, വിദ്യാര്‍ഥി പ്രതിനിധികളായ ഡോണ്‍ മാത്യു, അല്‍ഫോന്‍സ സജു എന്നിവര്‍ പ്രസംഗിച്ചു.