സീനിയര്‍ ജേർണലിസ്റ്റ്സ് ഫോറം സമ്മേളനം: വിളംബരം നടത്തും
1572557
Thursday, July 3, 2025 6:24 AM IST
കോട്ടയം: സീനിയര്‍ ജേർണലിസ്റ്റ്സ് ഫോറം കേരളയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 20, 21 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം എല്ലാ ജില്ലകളിലും വിളംബരം നടത്തും.
ഇന്നു വൈകുന്നേരം 4.30നു കോട്ടയം പ്രസ് ക്ലബ്ബിനുമുന്നില്‍ വിളംബര സന്ദേശം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്യും. ദീപിക ചീഫ് ന്യൂസ് എഡിറ്റര്‍ സി.കെ. കുര്യാച്ചന്, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം, മംഗളം ന്യൂസ് എഡിറ്റര്‍ ഇ.പി. ഷാജുദിന്,
മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.കെ. ജയചന്ദ്രന്, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ എസ്. മനോജ്, കേരള കൗമുദി പ്രത്യേക ലേഖകന്‍ വി. ജയകുമാര്‍, എസിവി ന്യൂസ് കോ-ഓര്‍ഡിനേറ്റര്‍ റോബിന് തോമസ്, പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന്, സെക്രട്ടറി ജോബിന് സെബാസ്റ്റ്യന്‍, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു തുടങ്ങിയവര്‍ പ്രസംഗിക്കും.