അമ്പുവിന് കൈത്താങ്ങേകാൻ നാടൊരുമിക്കുന്നു
1572880
Friday, July 4, 2025 6:58 AM IST
ഭീമനടി: വെസ്റ്റ് എളേരി പ്ലാച്ചിക്കരയിലെ എൻ.കെ. അമ്പുവിനെ (52) ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാട് കൈകോർക്കുന്നു. ആറുമാസം മുന്‍പാണ് വീഴ്ചയിൽ പരിക്കേറ്റ് അന്‍പു കിടപ്പിലാകുന്നത്. നിലവിൽ മംഗളുരുവിൽ ചികിത്സയും അതിന്റെ തുടർച്ചയായി വീട്ടിൽ നിന്നും എല്ലാ ദിവസവും ഫിസിയോ തെറാപ്പിയും ചെയ്തുവരികയാണ്.
ഈ പാവപ്പെട്ട കുടുംബത്തിന് താങ്ങാൻ പറ്റുന്നതിലും അധികമാണ് ചികിത്സാചെലവുകൾ. ഒരാളുടെ സഹായം ഇല്ലാതെ ഭക്ഷണം കഴിക്കാനോ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനോ സാധിക്കില്ല. ചെറിയ കട നടത്തി ജീവിച്ചിരുന്ന അമ്പുവിനെ സഹായിക്കാൻ കുടുംബത്തിനു ഒരു കൈതാങ്ങാവാൻ അമ്പു ജനകീയ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു.
ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 10790200 003576. ഐഎഫ്എസ്സി കോഡ്: FDR L0001079.
ഭാരവാഹികളായി വി.വി. കുഞ്ഞിരാമൻ (ചെയർപേഴ്സൺ), ജോസ് സെബാസ്റ്റ്യൻ (കൺവീനർ), ഉണ്ണിക്കുട്ടൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞടുത്തു. ഫോൺ: 984 6137418, 9495417057, 994615 1683.