ദർശന നാടക അവാർഡുകൾ വിതരണം ചെയ്തു
1533290
Sunday, March 16, 2025 2:36 AM IST
കോട്ടയം: ദർശന സാംസ്കാരികേന്ദ്രം സംഘടിപ്പിച്ച 14-ാമത് അഖില കേരള പ്രഫഷണൽ നാടക മത്സരത്തിന്റെ അവാർഡ് വിതരണം നടനും സംവിധായകനുമായ മോഹൻ അയിരൂർ നിർവഹിച്ചു. ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അമ്പലപ്പുഴ അക്ഷര ജ്വാലയുടെ അനന്തരം എന്ന നാടകത്തിന് മുകളേൽ ഫൗണ്ടേഷൻ എവറോളിംഗ് ട്രോഫിയും ഇരുപത്തിഅയ്യായിരം രൂപ കാഷ് അവാർഡും സമ്മാനിച്ചു. കൂടാതെ വിവിധ വിഭാഗങ്ങളിലായി നിരവധി അവാർഡുകൾ നൽകി.
ചടങ്ങിൽ ദേവാ കമ്യൂണിക്കേഷൻസ് അഭിനേത്രി ആയിരിക്കെ വാഹനാപകടത്തിൽ മരണമടഞ്ഞ അഞ്ജലിയുടെ കുടുംബത്തിന് 50,000 രൂപ ധനസഹായം നൽകി. ആർട്ടിസ്റ്റ് സുജാതൻ, തേക്കിൻകാട് ജോസഫ്, ജോയി തോമസ്, പി.ആർ. ഹരിലാൽ, പി.കെ. ആനന്ദക്കുട്ടൻ, പി.ടി. സജുലാൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദർശന മ്യൂസിക് ക്ലബ് അവതരിപ്പിച്ച ഗാനസന്ധ്യ നടന്നു.