‘പിതൃഹൃദയത്തോടെ’ രൂപതാതല സംഗമം ഇന്ന്
1533278
Sunday, March 16, 2025 2:26 AM IST
കാഞ്ഞിരപ്പള്ളി: വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍, കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികം, രൂപതയിലെ പിതാക്കന്മാരുടെ സംഘടനയായ പിതൃവേദി രൂപതയില്‍ സ്ഥാപിതമായതിന്റെ രജതജൂബിലി എന്നിവയോടനുബന്ധിച്ച് രൂപതയിലെ പതിമൂന്ന് ഫൊറോനകളില്‍നിന്ന് എക്സിക്യൂട്ടീവ് അംഗങ്ങളും ഇടവക പ്രതിനിധികളും പങ്കുചേരുന്ന പിതൃഹൃദയത്തോടെ രൂപതാതലസംഗമം ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ യോഗം ഉദ്ഘാടനം ചെയ്യും. പിതൃവേദിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടക്കും. സംഗമത്തിന് കാഞ്ഞിരപ്പള്ളി ഫൊറോന പിതൃവേദി നേതൃത്വം നല്‍കുമെന്ന് രൂപത പിതൃവേദി ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ അറിയിച്ചു.