പാതിവില തട്ടിപ്പ്: ഈരാറ്റുപേട്ടയിൽ സംഗമം നടത്തി
1533267
Sunday, March 16, 2025 2:26 AM IST
ഈരാറ്റുപേട്ട: പാതിവില തട്ടിപ്പ് സംഭവത്തില്‍ ഇരകളാക്കപ്പെട്ടവരുടെ സംഗമം ഈരാറ്റുപേട്ടയില്‍ നടന്നു. ഈരാറ്റുപേട്ടയിലെയും സമീപത്തെ എട്ടോളം പഞ്ചായത്തുകളിലെയും 200ഓളം പേർ സംഗമത്തില്‍ പങ്കെടുത്തു.
സംഗമത്തിനു മുൻപായി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗം ഡോ. സെലിന് ഉദ്ഘാടനം ചെയ്തു. അനസ് മുഹമ്മദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വേണു കുമാര്‍, സജിത ഷിബു, ലിസി തുടങ്ങിയവര്‍ സംസാരിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയുള്ള അന്വേഷണത്തിൽ യോഗം പ്രതിഷേധിച്ചു.