കാണാതായ വയോധികൻ മൂവാറ്റുപുഴയാറില്‍ മരിച്ച നിലയിൽ
1533260
Saturday, March 15, 2025 10:40 PM IST
കടുത്തുരുത്തി: കാണാതായ എച്ച്എന്‍എല്‍ മുന്‍ ജീവനക്കാരനെ മൂവാറ്റുപുഴയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുവ കാരിക്കോട് പ്രണവം വീട്ടില്‍ ആര്.വി. ദേവ് (69) ആണ് മരിച്ചത്. കൊട്ടാരക്കര നീലേശ്വരം ആലത്ത് കുടുംബാംഗമാണ്.
മൂവാറ്റുപുഴയാറിന്റെ വെള്ളൂര്‍ ചെറുകര പാലത്തിന് സമീപത്തെ തോന്നല്ലൂര്‍ കടവില്‍നിന്നുമാണ് ഇന്നലെ വൈകുന്നേരം നാലോടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച്ച ഉച്ചമുതല്‍ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ മിനി ദേവ് തലയോലപ്പറമ്പ് മണകുന്നത്ത് കുടുംബാംഗം. മക്കള്‍: അരുണ്‍ ദേവ്, അജയ് ദേവ്. മരുമക്കള്‍: ആര്യ, ദേവിക.