നെല്ലുസംഭരണത്തിൽ സർക്കാർ അനാസ്ഥ: അപ്പർ കുട്ടനാട് വികസനസമിതി
1533234
Saturday, March 15, 2025 7:05 AM IST
കോട്ടയം: നെല്ല് സംഭരണത്തിൽ സർക്കാർ അനാസ്ഥ കാണിക്കുകയാണെന്നു അപ്പർ കുട്ടനാട് വികസനസമിതി കുറ്റപ്പെടുത്തി. കൊയ്ത്ത് തുടങ്ങിയിട്ടും നെല്ല് എടുക്കുന്ന കാര്യത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ല. കൃഷി വകുപ്പ് ഇതൊന്നും കണ്ടില്ലന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നു സമിതി വിലയിരുത്തി.
നെൽ കൃഷി യെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരകണക്കിനെ കർഷകർ രെ ബുദ്ധിമുട്ടിലാക്കുന്ന രീതികളാണ് ഇപ്പോഴും തുടരുന്നതെന്നു സമിതി കുറ്റപ്പെടുത്തി.
സമിതി പ്രസിഡന്റ് അജി കെ. ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുഞ്ഞ് കളപ്പുര , സാബു പീടിയേക്കൻ, ആർപ്പു ക്കര തങ്കച്ചൻ, വിനോദ് ചാമക്കാല, സാൽവിൻ കൊടിയന്തറ എന്നിവർ പ്രസംഗിച്ചു.