ലഹരിവിരുദ്ധ കാന്പയിൻ നടത്തി
1532986
Saturday, March 15, 2025 12:02 AM IST
കാഞ്ഞിരപ്പള്ളി: ദീപികയും ദീപിക ബാലസഖ്യവും ചേർന്ന് മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്ന സന്ദേശവുമായി നടത്തുന്ന ലഹരിവിരുദ്ധ കാന്പയിൻ കാഞ്ഞിരപ്പള്ളി ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ നടത്തി.
ദീപിക കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഫിൽസി സിഎംസി അധ്യക്ഷത വഹിച്ചു. ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.