കൊല്ലപ്പള്ളി വോളി 16 മുതല്‍ 23 വരെ
1532976
Saturday, March 15, 2025 12:02 AM IST
കൊല്ലപ്പള്ളി: കൊല്ലപ്പള്ളി ജനകീയ സമിതിയുടെ ആഭിമുഖ്യത്തിലുള്ള അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് 16 മുതല്‍ 23 വരെ കൊല്ലപ്പള്ളി പഞ്ചായത്ത് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലായി ദേശീയ-അന്തര്‍ദേശീയ താരങ്ങളടങ്ങിയ പത്തു ടീമുകള്‍ പങ്കെടുക്കും.
വിജയികള്‍ക്ക് 25,001 രൂപ കാഷ് അവാര്‍ഡും മൊടൂര്‍ ദേവസ്യ ത്രേസ്യാമ്മ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി വെള്ളിയാംകണ്ടം പാപ്പന് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 20,001 രൂപ കാഷ് അവാര്‍ഡും സമ്മാനിക്കും. 16നു വൈകുന്നേരം 6.30ന് മാണി സി. കാപ്പന് എംഎല്‍എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ടൂര്‍ണമെന്റ് കമ്മിറ്റി രക്ഷാധികാരിയും വാര്‍ഡ് മെംബറുമായ ജയ്സണ്‍ പുത്തന്‍കണ്ടം അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് കുര്യാക്കോസ് ജോസഫ് മുഖ്യാതിഥിയും. മേലുകാവ് സിഐ എം.ഡി. അഭിലാഷ് വിശിഷ്ടാതിഥിയായിരിക്കും. ടൂര്‍ണമെന്റ് കമ്മിറ്റി രക്ഷാധികാരി ഷിജു കടുതോടില്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി രക്ഷാധികാരികളായ ജയ്സണ്‍ പുത്തന്‍കണ്ടം, ഷിജു പോള്‍, ജനറല്‍ കണ്‍വീനര്‍ സാംകുമാര്‍ കൊല്ലപ്പള്ളില്‍, മീഡിയ കോ-ഓര്‍ഡിനേറ്റര്‍മാരായ ബിനു വള്ളോംപുരയിടം, രതീഷ് കിഴക്കേപ്പറമ്പില്‍, വൈസ് ചെയര്മാന്മാരായ സിബി അഴകന്‍പറമ്പില്‍, സണ്ണി തറപ്പേല്‍, അഗസ്റ്റിന് ബേബി, ജസ്റ്റിന് പുളിയന്‍പറമ്പില്‍, കെ.ടി. ബാബു, ഷിബു ജോസഫ്, ജോസുകുട്ടി പുളിയന്‍പറമ്പില്‍, മനോജ് കവുങ്ങുംമറ്റത്തില് തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.