ചെത്തിപ്പുഴ ആശുപത്രിയില്‍ ലോക വൃക്കദിനാചരണം നടത്തി
1532932
Friday, March 14, 2025 7:21 AM IST
ചങ്ങനാശേരി: ലോക വൃക്കദിനാചരണത്തിന്റെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ നെഫ്രോളജി റീനല്‍ ട്രാന്സ്പ്ലാന്റേഷന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വൃക്കരോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്നേഹസംഗമം സംഘടിപ്പിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.
പാലാത്ര കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. ഡയാലിസിസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്റ്റാഫ് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
നെഫ്രോളജി റീനല്‍ ട്രാന്സ്പ്ലാന്റേഷന് വിഭാഗം കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. കെ.ജി. ഹരീഷ് ബോധവത്കരണ ക്ലാസ് നയിച്ചു.