ഉത്സവത്തിന് കൊടിയേറി
1532929
Friday, March 14, 2025 7:20 AM IST
തലയോലപ്പറമ്പ്: പൊതി തൃക്കരായി കുളം മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ത്തിന് കൊടിയേറി. തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ മനയത്താറ്റുമന കണ്ണൻ നമ്പൂതിരി, മേൽശാന്തി കുന്നപള്ളി നാരായണൻ ഭട്ടതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റിയത്.
ക്ഷേത്ര പുനരുദ്ധാരണ സമിതി പ്രസിഡന്റ് പി.വി.സുരേന്ദ്രൻ, സെക്രട്ടറി എസ്.എൻ. സുരേഷ് സംക്രമത്ത്, ദേവസ്വം ഭരണസമിതി അംഗം ജി.എസ്. വേണുഗോപാൽ, ട്രഷറർ എം.എൻ. രമേശൻ സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 18ന് ആറാട്ടോടെ ഉൽസവം സമാപിക്കും.