മന്ത്രി വി.എൻ. വാസവന് പൗരസ്വീകരണം നൽകി
1515406
Tuesday, February 18, 2025 4:49 AM IST
ഏറ്റുമാനൂർ: കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലം പരാതികൾക്ക് ഇടയില്ലാത്തവിധം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സ്തുത്യർഹമായി ആസൂത്രണം ചെയ്ത ദേവസ്വം മന്ത്രി വി.എൻ. വാസവനെ അനുമോദിച്ച് ഏറ്റുമാനൂർ പൗരാവലി സ്വീകരണം നൽകി. പേരൂർ കവലയിൽനിന്ന് വാദ്യമേളങ്ങളുടെ അകന്പടിയോടെ മന്ത്രിയെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു.
വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംഘാടക സമിതി ചെയർമാൻ ജി. പ്രകാശിന്റെ അധ്യക്ഷതയിൽ നടത്തിയ സാംസ്കാരിക സമ്മേളനത്തിലാണ് മന്ത്രിക്ക് സ്വീകരണം നൽകിയത്. ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി.
മറ്റം ജുമാ മസ്ജിദ് ചീഫ് ഇമാം അൽ ഹാഫിസ് മുഹമ്മദ് അഷ്കർ മൗലവി അൽ ഖാസിമി, ഫാ. മാണി കല്ലാപ്പുറം കോർ എപ്പിസ്കോപ്പ, മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, എസ്എൻഡിപി ശാഖായോഗം പ്രസിഡന്റ് പി.എൻ. ശ്രീനിവാസൻ, മാരിയമ്മൻ കോവിൽ ട്രസ്റ്റ് പ്രസിഡന്റ് പി. പ്രമോദ് കുമാർ, മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.എസ്. ശങ്കരൻ നായർ, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എൻ.പി. തോമസ്, റെസിഡന്റ്സ് അപ്പെക്സ് കൗൺസിൽ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണ പിള്ള, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിസന്റ് ജാക്സൺ സി. ജോസഫ്, ഗവൺമെന്റ് പ്ലീഡർ അഡ്വ. നിധിൻ പുല്ലുകാടൻ, ജനറൽ കൺവീനർ അഡ്വ. പി രാജീവ് ചിറയിൽ, എം.കെ. സുഗതൻ, ജോയിന്റ് കൺവീനർ ജയിംസ് പുളിക്കൻ, ഡോ. വിദ്യ ആർ. പണിക്കർ, രാജു ഏബ്രഹാം, എ.പി. സുനിൽ, സെബാസ്റ്റ്യൻ വലിയകാല തുടങ്ങിയവർ പ്രസംഗിച്ചു. എം.കെ. സുഗതൻ മന്ത്രിയെ തലപ്പാവ് അണിയിച്ചു. പൗരാവലിയുടെ സ്നേഹോപഹാരം പി.എസ്. ശങ്കരൻ നായർ മന്ത്രിക്ക് നൽകി.