വിരമിക്കുന്നവരെ ആദരിച്ച് ഹയര്‍ സെക്കന്‍ഡറി അധ്യാപക കൂട്ടായ്മ
1515396
Tuesday, February 18, 2025 4:49 AM IST
ചങ്ങനാശേരി: ഈ വര്‍ഷം സര്‍വീസില്‍നിന്നു വിരമിക്കുന്ന ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും ചങ്ങനാശേരി ഹയര്‍ സെക്കന്‍ഡറി അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഹോട്ടല്‍ ആര്ക്കാലിയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ ബിനോ തെക്കേക്കര അധ്യക്ഷത വഹിച്ചു. ജോസഫ് കെ. നെല്ലുവേലി, വി.ജെ. ലാലി, മാത്യു സി. തോമസ്, ഷിബു മഠത്തിപ്പറമ്പില്‍, ആന്റണി കളരിത്തറ എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരുടെ പ്രതിനിധികളായി ഡോ. ആന്റണി മാത്യു, ഡോ.വി.ആര്. വേണുഗോപാല്‍ എന്നിവര്‍ മറുപടിപ്രസംഗം നടത്തി.