ഏറ്റുമാനൂരിന് ആവേശമായി മെഗാ തിരുവാതിര
1515112
Monday, February 17, 2025 6:30 AM IST
ഏറ്റുമാനൂർ: തിരുവാതിരകളി മത്സരവും മെഗാ തിരുവാതിരയും ഏറ്റുമാനൂരിന് ആവേശമായി. ഏറ്റുമാനൂർ ജനകീയ വികസനസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ സംഗമത്തോടനുബന്ധിച്ചാണ് തിരുവാതിരകളി മത്സരവും മെഗാ തിരുവാതിരയും നടത്തിയത്.
ഹോട്ടൽ നാഷണൽ പാർക്ക് അങ്കണത്തിൽ നടത്തിയ മത്സരത്തിൽ ശ്രീകല ഹരിദാസും സംഘവും (വയല) ഒന്നാം സ്ഥാനം നേടി. സുമംഗലയും സംഘവും (ഏറ്റുമാനൂർ) രണ്ടാം സ്ഥാനത്തും ഹിന്ദുമത പാഠശാല തിരുവാതിര സംഘം മൂന്നാമതും എത്തി.എഴുപതോളം സ്ത്രീകൾ മെഗാ തിരുവാതിരയിൽ അണിനിരന്നു.
സമാപന സമ്മേളനം ഔഷധി ലിമിറ്റഡ് ചെയർപേഴ്സൺ ശോഭന ജോർജ് ഉദ്ഘാടനം ചെയ്തു. ജനകീയ വികസനസമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു. സംഗീതജ്ഞ മാതംഗി സത്യമൂർത്തി, എസ്. ഗീത, താളം ട്രസ്റ്റ് രക്ഷാധികാരി എം.എസ്. രാജലക്ഷ്മി എന്നിവരെ ആദരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗം സിറിൽ ജി. നരിക്കുഴി, ജനകീയ വികസനസമിതി ട്രഷറർ പി.എച്ച്. ഇക്ബാൽ, വൈസ് പ്രസിഡന്റ് രാജു ഇമ്മാനുവൽ, ജോയിന്റ് സെക്രട്ടറി പി.ഡി. ജോർജ്, ജനറൽ കൺവീനർ പ്രിയ ബിജോയ്, മോഹൻകുമാർ മംഗലത്ത്, രാജീസ് വർഗീസ്, കെ.ഒ. ഷംസുദീൻ, അമ്മിണി സുശീലൻ നായർ, അച്ചായൻസ് ഗോൾഡ് ഡയറക്ടർ ടോണി വർക്കിച്ചൻ എന്നിവർ പ്രസംഗിച്ചു.